Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Middle East Tensions

പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി: ഇ​റാ​ൻ പ്ര​സി​ഡ​ന്‍റു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ച​ർ​ച്ച ന​ട​ത്തി

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ന്‍ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യ​നു​മാ​യി ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണം ന​ട​ത്തി. മേ​ഖ​ല​യി​ലെ ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യം ഇ​രു​വ​രും ച​ർ​ച്ച ചെ​യ്ത​താ​യി ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.യു​ദ്ധം മൂ​ലം സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്ന​തി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ത​ക​ർ​ക്ക​പ്പെ​ടു​ന്ന​തി​ലും പ്ര​ധാ​ന​മ​ന്ത്രി മോ​ദി ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി.

മേ​ഖ​ല​യി​ൽ സ​മാ​ധാ​ന​വും സ്ഥി​ര​ത​യും പു​നഃ​സ്ഥാ​പി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു. ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളി​ലൂ​ടെ​യും സം​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ​യും പ്ര​ശ്ന​പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് ഇ​ന്ത്യ​യു​ടെ നി​ല​പാ​ടെ​ന്ന് അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു.

ഇ​റാ​നി​ലു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ​യ്ക്കാ​ണ് ഇ​ന്ത്യ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. കൂ​ടാ​തെ, പേ​ർ​ഷ്യ​ൻ ഗ​ൾ​ഫി​ലൂ​ടെ​യു​ള്ള വ്യാ​പാ​ര ച​ര​ക്കു​ക​ളു​ടെ​യും ഊ​ർ​ജ വി​ത​ര​ണ​ത്തി​ന്‍റെ​യും ത​ട​സ​മി​ല്ലാ​ത്ത നീ​ക്കം ഉ​റ​പ്പാ​ക്കേ​ണ്ട​ത് ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ള​രെ പ്ര​ധാ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ക​പ്പ​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ന്ന​ത് ഇ​ന്ത്യ​യു​ടെ ഇ​ന്ധ​ന ഇ​റ​ക്കു​മ​തി​യെ ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ന്ത്യ ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നു​ണ്ട്. ഇ​റാ​നി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​സി​ഡ​ന്റ് പെ​സെ​ഷ്കി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് വി​ശ​ദീ​ക​രി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​രു നേ​താ​ക്ക​ളും ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Latest News

Corehub Up